Sunday Special
സാധാരണ ഭൂരിപക്ഷം മാത്രം ആവശ്യമുള്ള ബില്ലുകൾ പാസാക്കാനുള്ള ശേഷിയേ നിലവിലെ മോദി സർക്കാരിനുള്ളൂ. അപ്പോൾ, പ്രതിപക്ഷം എതിർത്താലും തങ്ങൾക്കുള്ള ബലംകൊണ്ടു പാസാക്കാവുന്ന ബില്ലുകൾ കൊണ്ടുവരിക, പ്രതിപക്ഷത്തിനും എതിർപ്പില്ലാത്ത ഭരണഘടനാ ഭേദഗതികൾക്കു ശ്രമിക്കുക എന്നതാണ് സർക്കാർ പാലിക്കേണ്ടതായ ജനാധിപത്യ മര്യാദ. അതു പാലിക്കാൻ പോയാൽ ആശയാധിഷ്ഠിത രാഷ്ട്രനിർമാണത്തിന്റെ വേഗം കുറയുമെന്നതാണ് വസ്തുത. ഭരണം നേടാൻ കക്ഷികളെ പിളർത്തുകയെന്ന തന്ത്രം പഴഞ്ചനായിരിക്കുന്നു. ഭരിക്കാൻ ആവശ്യത്തിലേറെ സീറ്റുള്ളപ്പോഴും, മറ്റു പല ലക്ഷ്യങ്ങൾക്കുംവേണ്ടി പ്രതിപക്ഷകക്ഷികളെ പിളർത്തുന്നതാണ് പുതിയ ഫാഷൻ. ഇതുകൊണ്ട് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്തെന്നു വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. See omnystudio.com/listener [https://omnystudio.com/listener] for privacy information.
100 Folgen
Kommentare
0Sei die erste Person, die kommentiert
Melde dich jetzt an und werde Teil der Sunday Special-Community!